Difference between revisions of "വിവിധോപയോഗ ജല സേവനങ്ങള്‍ (MUS)"

From Akvopedia
Jump to: navigation, search
(കൃതജ്ഞത)
(ഈ ലേഖനം മറ്റു ഭാഷകളില്‍)
Line 90: Line 90:
 
* Models For Implementing Multiple-Use Water Supply Systems For Enhanced Land And Water Productivity, Rural Livelihoods And Gender Equity – Multiple Use Systems (MUS). [http://ongoing-research.cgiar.org/factsheets/models-for-implementing-multiple-use-water-supply-systems-for-enhanced-land-and-water-productivity-rural-livelihoods-and-gender-equity-multiple-use-systems-mus/ Ongoing research - CIGAR.]
 
* Models For Implementing Multiple-Use Water Supply Systems For Enhanced Land And Water Productivity, Rural Livelihoods And Gender Equity – Multiple Use Systems (MUS). [http://ongoing-research.cgiar.org/factsheets/models-for-implementing-multiple-use-water-supply-systems-for-enhanced-land-and-water-productivity-rural-livelihoods-and-gender-equity-multiple-use-systems-mus/ Ongoing research - CIGAR.]
 
* [http://www.jsi.com/JSIInternet/Inc/Common/_download_pub.cfm?id=15089&lid=3 A Guide to Multiple-Use Water Services]. Winrock International.
 
* [http://www.jsi.com/JSIInternet/Inc/Common/_download_pub.cfm?id=15089&lid=3 A Guide to Multiple-Use Water Services]. Winrock International.
 
=== ഈ ലേഖനം മറ്റു ഭാഷകളില്‍ ===
 
[[Multiple Use Services (MUS)|English]]
 

Revision as of 02:17, 22 May 2015

English Français Español भारत മലയാളം தமிழ் 한국어 中國 Indonesia Japanese
നേപ്പാളില്‍ കര്‍ഷകര്‍ക്ക് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ സഹായകമായ രീതിയില്‍ സുരക്ഷിതമായ കുടിവെള്ളവും, തുള്ളി നന രീതിയിലുള്ള ജലസേചനത്തിനും വഴിയൊരുക്കുന്ന വിവിധോപയോഗ ജല സംവിധാനം. ഫോട്ടോ: USAID and Winrock International

വിവിധോപയോഗ ജല സേവനങ്ങള്‍ (Multiple Use Services (MUS)) ജലസേവന രംഗത്തെ ഒരു നൂതന ആശയമാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുതകുന്ന തരം മുതല്‍മുടക്കുകള്‍ക്കുള്ള സാധ്യതകള്‍ക്ക് വഴിതെളിക്കുന്നതോടൊപ്പം നഗരപ്രാന്ത പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ത്രീ-പുരുഷ സമത്വത്തിനും വഴിയൊരുക്കുന്ന ആശയമാണിത്. ജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വെള്ളം ലഭിക്കുന്ന തരത്തില്‍ പുതിയ സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും, നിലവിലുള്ളവ മെച്ചപ്പെടുത്തുകയുമാണ് (MUS) ചെയ്യുന്നത്. ആഗോളാടിസ്ഥാനത്തില്‍ , പൊതുവേ വെള്ളം ഉപയോഗിക്കുന്നവര്‍ എല്ലാം തന്നെ വിവിധാവശ്യങ്ങള്‍ക്കായുള്ള ജലസേചനത്തിന് ഗാര്‍ഗിക സംവിധാനങ്ങളാണുപയോഗിക്കുന്നത്. അവ നിയമസാധുതയുള്ള സംവിധാനങ്ങളായിരിക്കാം, അല്ലായിരിക്കാം. ഇത്തരം വിവിധോപയോഗങ്ങളെക്കുറിച്ച് പദ്ധതി ആവിഷ്‌കരിക്കുക വഴി അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടിയുള്ള മുതല്‍മുടക്കിന് കൂടുതല്‍ ഫലങ്ങള്‍ ലഭിക്കും. അതോടൊപ്പം ആരോഗ്യം, ഗാര്‍ഹിക ജോലികളുടെ കഷ്ടപ്പാടുകളില്‍ നിന്നും സ്വാതന്ത്ര്യം, ഭക്ഷണം, വരുമാനം, സ്ത്രീ-പുരുഷ സമത്വം എന്നീ കാര്യങ്ങളും മെച്ചപ്പെടും.


ആരോഗ്യത്തേയും, ഉപജീവനത്തേയും മെച്ചപ്പെടുത്തുന്നതും, നിലനിര്‍ത്താവുന്നതുമായ ജല സേവനങ്ങളോടുള്ള
ഒരു സമഗ്ര സമീപനരീതിയാണ് വിവിധോപയോഗ ജലസേവനങ്ങള്‍

പുരയിടങ്ങള്‍ക്കായുള്ള MUS: ആളൊന്നുക്ക് പ്രതിദിനം 50 – 200 ലിറ്റര്‍ വെള്ളം

വീടിനരുകിലോ, പറമ്പിലോ, പരിസരപ്രദേശത്തോ ജലലഭ്യത ഉണ്ടായിരിക്കുമ്പോള്‍ സാധാരണഗതിയില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കും ഉല്‍പാദനപരമായ ആവശ്യങ്ങള്‍ക്കും ആ വെള്ളമാണുപയോഗിക്കുക പതിവ്. ജലലഭ്യതയും ജലോപയോഗവും തമ്മിലുള്ള ഈ പ്രായോഗികമായ പരസ്പരബന്ധത്തെക്കുറിച്ച് മള്‍ട്ടിപ്പിള്‍ യൂസ് വാട്ടര്‍ ലാഡറില്‍ പ്രതിപാദിക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് ജലലഭ്യത ഉറപ്പുവരുത്തുക എന്നതാണ് ഈ സേവനത്തിന്റെ ലക്ഷ്യം. പ്രതിദിനം ആളൊന്നുക്ക് 50 മുതല്‍ 200 ലിറ്റര്‍ വരെ വെള്ളം നല്‍കുമ്പോള്‍, അതില്‍ 3 മുതല്‍ 5 ലിറ്റര്‍ വരെ സുരക്ഷിതമായ കുടിവെള്ളം ആയിരിക്കും. വരുമാനം ഉണ്ടാക്കിക്കൊണ്ട് പണം തിരിച്ചടക്കുന്ന വിവിധോപയോഗ സംവിധാന മുതല്‍മുടക്കിന്റെ കാലാവധി 3 വര്‍ഷമാണ്. പുരയിടങ്ങള്‍ക്കായുള്ള എം.യു.എസ്. പ്രധാനമായും സ്ത്രീകള്‍ക്ക് സഹായകരമായിരിക്കും. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള വെള്ളം കണ്ടെത്തുന്നതില്‍ കൂടുതല്‍ ഉത്തരവാദിത്തം വഹിക്കേണ്ടി വരുന്നതും അവര്‍ തന്നെയാണല്ലോ. പുരയിടം മാത്രമുള്ള, ഭൂസ്വത്ത് കുറവായവര്‍ക്കും ഈ പദ്ധതി പ്രയോജനം ചെയ്യും.

സാമൂഹിക പരിമാണത്തിലുള്ള MUS: പ്രാദേശിക തല ഏകീകൃത ജലവിഭവ നിര്‍വഹണം

വീട്ടാവശ്യങ്ങള്‍ക്കും, ജലസേചനത്തിനും, മൃഗപരിപാലനത്തിനും, മരങ്ങള്‍ വളര്‍ത്തുന്നതിനും, മത്സ്യം വളര്‍ത്തലിനും, ആഘോഷങ്ങള്‍ക്കും, പരിസ്ഥിതി സംബന്ധമായ ആവശ്യങ്ങള്‍ക്കുമുള്ള വെള്ളത്തിന്റെ വിവിധ ഉപയോഗങ്ങളെക്കുറിച്ചുള്ള സമഗ്രമായ സമീപനരീതിയാണ് എം.യു.എസ്. അവലംബിക്കുന്നത്. പുരയിടത്തിലും, വയലുകളിലുമായി മഴ, ഉപരിതല ജലം, ഭൂഗര്‍ഭജലം, ചതുപ്പു നിലങ്ങള്‍ തുടങ്ങിയ വ്യത്യസ്ത ജലസ്രോതസ്സുകളില്‍ നിന്നാണ് വിവിധ ഉപയോഗങ്ങള്‍ക്കായുള്ള വെള്ളം കണ്ടെത്തുന്നത്. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏകീകൃത ജലവിഭവ നിര്‍വഹണ സംവിധാനങ്ങള്‍ ലാഭകരവും, സുസ്ഥിരവും ആയിരിക്കും.

ഗുണങ്ങള്‍ ദോഷങ്ങള്‍
- ലിംഗഭേദമന്യെ സ്ത്രീകളുടേയും, പുരുഷന്‍മാരുടേയും ആവശ്യങ്ങള്‍ക്ക് തുല്യപരിഗണന

- പൊതു പദ്ധതികള്‍ക്കും സ്വാശ്രയ പദ്ധതികള്‍ക്കും സാമ്പത്തിക മുതല്‍മുടക്കിനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കും..
- “ഓരോ തുള്ളിക്കും കൂടുതല്‍ ഉപയോഗം” എന്ന രീതിയിലൂടെ വെള്ളത്തിന്റെ ഉപയോഗക്ഷമത മെച്ചപ്പെടുത്തുന്നു.
- പ്രാദേശികമായ ഏകീകൃത ജല വിനിയോഗ ഏര്‍പ്പാടുകള്‍ പദ്ധതിയുടെ ഉടമസ്ഥതയ്ക്ക് ആക്കം കൂട്ടും.
- എല്ലാ ഉപയോഗങ്ങളും പരിഗണിക്കുന്നതിനാല്‍ കേടുപാടുകളും, അഭിപ്രായ ഭിന്നതകളും, പദ്ധതികള്‍ ഉപേക്ഷിക്കപ്പെടാനുള്ള സാധ്യതകളും ഇല്ലാതാകും..
- വിവിധ ഉപയോഗങ്ങള്‍ക്കായുള്ള വെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യക്തമായ മുന്‍ധാരണയോടെയായിരിക്കും പദ്ധതി ആവിഷ്‌കരണം.
- ദൗര്‍ലഭ്യം നേരിടുന്ന ജലവിഭവവും, സാമ്പത്തിക സ്രോതസ്സുകളും സുതാര്യമായും തുല്യമായും പാരിസ്ഥിതികമായി നിലനില്‍ക്കുന്ന തരത്തില്‍ പങ്കിടാന്‍ വഴിതുറക്കും.

- ജല മേഖലയിലെ മിക്ക പദ്ധതികളും വിവിധോപയോഗത്തിനനുസൃതമായി രൂപകല്‍പ്പന ചെയ്തവയല്ല. അതുകൊണ്ടു തന്നെ പദ്ധതി ആവിഷ്‌കരണം പലര്‍ക്കും അപരിചിതമായി തോന്നിയേക്കാം.

- ചിലപ്പോള്‍ വിവിധോപയോഗമെന്ന ആശയം യഥാര്‍ത്ഥ ജല പദ്ധതിക്കു പുറമേ ആയേക്കാം. അതിന് തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നതോടൊപ്പം "നിയമലംഘനം" എന്ന പേരില്‍ പിഴയും ചുമത്താനുള്ള സാധ്യതയുണ്ട്.
- വെള്ളത്തിന്റെ ഉപയോഗങ്ങളെക്കുറിച്ചുള്ള പട്ടിക തയ്യാറാക്കുമ്പോള്‍ അത് വ്യക്തതയോടെ ദീര്‍ഘവീക്ഷണത്തോടെ നേരത്തേ തന്നെ തയ്യാറാക്കിയിരിക്കണം.

വിവിധോപയോഗ ജല സേവനത്തിന്റെ പ്രവര്‍ത്തന രീതികള്‍

ഒരു പ്രദേശത്തെ ജനങ്ങളെക്കുറിച്ചും, അവരുടെ ആവശ്യങ്ങളെക്കുറിച്ചും, ലഭ്യമായ സ്രോതസ്സുകളെക്കുറിച്ചും പഠിച്ചു കഴിഞ്ഞാല്‍ ആ ജനതയുടെ ആരോഗ്യ - ഉപജീവന ഘടകങ്ങള്‍ക്കു കൂടി പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ഏകീകൃത ജല സേവനം ആസൂത്രണം ചെയ്യാവുന്നതാണ്. ശരിയായ സാങ്കേതികതയും, ഉപ പദ്ധതികളും എങ്ങനെ തീരുമാനിക്കാം? എന്നു കാണുക.

1. ജലം: വിവിധോപയോഗ ജല സേവനങ്ങള്‍ എന്നത് ഏതെങ്കിലും ഒരു ജനവാസ പ്രദേശത്ത് ഒരേ സാങ്കേതിക തന്നെ ആവര്‍ത്തിക്കുന്നതില്‍ ഒതുങ്ങുന്നതല്ല. സുസ്ഥിരമായ ഒരു സേവനം വിജയകരമായി പ്രാബല്യത്തില്‍ വരുത്തുന്നതിന് ഏറെ പ്രധാനം ആ പ്രദേശത്തിനുയോജ്യമായ ശരിയായ സാങ്കേതിക തിരഞ്ഞെടുക്കുന്നതാണ്. ഉപ പദ്ധതികള്‍ (പരിപാലനം, നിര്‍വഹണം, പരിശീലനം) തിരഞ്ഞെടുക്കുന്നതും തുല്യ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

Click to zoom. Chart: Winrock International

ഉപ പദ്ധതികളുടെ ഒരു പ്രധാന ഘടകം നിര്‍വഹണമാണ്. ജല ഉപയോക്താക്കളുമായി കൂടിയാലോചിച്ച് അവരുടെ ആവശ്യങ്ങള്‍ക്കും, ലഭ്യമായ ജലസ്രോതസ്സുകള്‍ക്കുമനുസൃതമായി ഒരു നിര്‍വഹണ ഘടനക്കു രൂപം കൊടുക്കുക. നിര്‍വഹണ കാര്യങ്ങള്‍ പ്രാദേശിക കമ്മറ്റിയേയോ അല്ലെങ്കില്‍ സ്വകാര്യ വ്യക്തിയേയോ, ചെറിയ സംഘങ്ങളേയോ ഏല്‍പ്പിക്കാവുന്നതാണ്.

2. ആരോഗ്യം: സുരക്ഷിതമായ കുടിവെള്ളം നല്‍കുന്നതിലൂടെ മാത്രമേ ആരോഗ്യ ഘടകം മെച്ചപ്പെടുത്താനാവൂ. പദ്ധതി പ്രദേശത്തെ ലഭ്യമായ സ്രോതസ്സുകളെ അടിസ്ഥാനമാക്കി കുടിവെള്ളം ലഭ്യമാക്കുന്നതോടൊപ്പം ആരോഗ്യപരിപാലനം, ശുചിത്വം, പോഷകം എന്നീ ഘടകങ്ങള്‍ക്കു കൂടി മുന്‍ഗണന നല്‍കിക്കൊണ്ട് ആരോഗ്യ ഘടകത്തെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കാന്‍ കഴിയും.

Click to zoom. Chart: Winrock International

3. ഉപജീവനം: സമഗ്രമായ ജല സേവനങ്ങള്‍ നല്‍കുന്നതിലൂടെ മാത്രമേ ഉപജീവനമാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയൂ. പദ്ധതി പ്രദേശത്തെ ലഭ്യമായ സ്രോതസ്സുകളുടെ അടിസ്ഥാനത്തില്‍ ഉപജീവനം മെച്ചപ്പെടുത്താന്‍ തരത്തില്‍ (കൃഷി, കന്നുകാലി വളര്‍ത്തല്‍, കച്ചവടം തുടങ്ങിയവ) ഉപജീവനവുമായി ബന്ധപ്പെട്ട കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം കൊടുക്കാവുന്നതാണ്. കര്‍മ്മ പദ്ധതികള്‍ വിപുലമാകുന്തോറും അത് സ്വാഭാവികമായും വിദ്യാഭ്യാസം പോലുള്ള മറ്റു മേഖലകളിലും ഗുണകരമായ ഫലം നല്‍കും.

Click to zoom. Chart: Winrock International

പ്രായോഗികാനുഭവങ്ങള്‍

നേപ്പാള്‍ സ്മാള്‍ഹോള്‍ഡര്‍ മാര്‍ക്കറ്റ് ഇനീഷ്യേറ്റീവ് (SIMI), ഇന്റര്‍നേഷണല്‍ ഡെവലപ് മെന്റ് എന്റര്‍പ്രൈസ് (IDE), വിന്‍റോക്ക് (Winrock)എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് നേപ്പാളില്‍ വിവിധോപയോഗ ജലസേവനങ്ങള്‍ തുടങ്ങിയത്. നീരുറവകളിലും, അരുവികളിലും സ്ഥാപിക്കുന്ന സംഭരണ ടാങ്കുകളില്‍ നിന്നും വെള്ളം ഭൂഗുരുത്വാകര്‍ഷണത്തിന്റെ ശക്തി മാത്രമുപയോഗിച്ച് പൈപ്പുകളിലൂടെ ഗ്രാമത്തിലുള്ള ജലസംഭരണിയിലേക്ക് പമ്പു ചെയ്യുന്ന സംവിധാനമാണവയിലൊന്ന്. 10 മുതല്‍ 40 വരെ കുടുംബങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ വെള്ളം കിട്ടുന്നുണ്ട്. ഈ വെള്ളം ഗാര്‍ഹികാവശ്യങ്ങള്‍ക്കും, കൃഷിക്കും ഉപയോഗിക്കുന്നു. തുള്ളി നന അഥവാ ഡ്രിപ് ഇറിഗേഷന്‍ സംവിധാനം ചെടികള്‍ വളരാനുള്ള സാഹചര്യം കുറേക്കൂടെ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഡ്രിപ് ഇറിഗേഷന്‍ ഉപയോഗിക്കുന്നവരില്‍ അറുപതു ശതമാനം പേരും ഗാര്‍ഹിക ജല സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്.

RSR പ്രൊജക്ട്‌


Akvorsr logo lite.png
RSR Project 555
WASH മീഡിയാ ഫോറം


സഹായഗ്രന്ഥം, വീഡിയോ, ലിങ്കുകള്‍

IDE നേപ്പാള്‍ , വിവിധോപയോഗ
ജലസേവന പദ്ധതി(MUS)
റോപ് പമ്പ് ഉപയോഗിച്ചുള്ള
ചെറുകിട ജലസേചനം

കൃതജ്ഞത