Changes

Jump to: navigation, search

മഴവെള്ള സംഭരണം

1,966 bytes added, 11:32, 9 June 2014
ഇന്ത്യയിലെ മഴവെള്ള സംഭരണ പദ്ധതികള്‍
==ഇന്ത്യയിലെ മഴവെള്ള സംഭരണ പദ്ധതികള്‍==
[[File:200px-TemplePondChennai.jpg|200px|thumb|right|ചെന്നൈ മൈലാപ്പൂരില്‍ പ്രകൃതിസൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന ഒരു ക്ഷേത്രക്കുളം.]]
മഴവെള്ള സംഭരണം നിര്‍ബന്ധിത സേവനമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം തമിഴ്‌നാടാണ്. ചെന്നൈ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 50,000 മഴവെള്ള സംഭരണ സംവിധാനങ്ങളൊരുക്കുന്നതായി ചെന്നൈ നഗര മേയര്‍ 2014 മെയ് 30-ന് അറിയിച്ചു.[http://timesofindia.indiatimes.com/city/chennai/50000-rain-water-harvesting-structures-to-come-up-in-Chennai/articleshow/35794531.cms]
 
തമിഴ്‌നാട് സംസ്ഥാനത്തില്‍ മാത്രം ഏകദേശം 4,000 ക്ഷേത്രക്കുളങ്ങള്‍ ഉണ്ട്. ഈ കുളങ്ങളെല്ലാം തന്നെ ഭൂഗര്‍ഭജല സമ്പത്ത് നിലനിര്‍ത്താന്‍ സഹായിക്കുന്ന ജലസംഭരണികളായി വര്‍ത്തിക്കുന്നു. കാലക്രമേണ വേണ്ടത്ര ശ്രദ്ധ പതിയാത്തതിനാല്‍ പല കുളങ്ങളിലും മണ്ണും മറ്റു മാലിന്യങ്ങളും അടിഞ്ഞു കൂടി ഇവയില്‍ പലതും ജീര്‍ണ്ണോദ്ധാരണം ചെയ്യേണ്ട നിലയിലാണുള്ളത്.
 
ജലവിതരണത്തിന്റെ ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സികളും, സ്വയംസന്നദ്ധ സംഘടനകളും ഇത്തരം കുളങ്ങള്‍ നന്നാക്കിയെടുത്ത് മഴവെള്ള സംഭരണത്തിന് അനുയോജ്യമായ തരത്തില്‍ മാറ്റിയെടുക്കാന്‍ തീരുമാനമായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ജോലികള്‍ ഇപ്പോള്‍ നടന്നു വരികയാണ്. [http://infochangeindia.org/environment/news/temple-tanks-in-tamil-nadu-to-harvest-rainwater.html]
<font color="#555555" size="3">'''മഴവെള്ള സംഭരണത്തിന്റെ അവശ്യകതയെ കുറിക്കുന്ന മൂന്ന് ചോദ്യങ്ങള്‍:'''</font>
177
edits

Navigation menu