Difference between revisions of "തുലിപ് സിഫോണ്‍ വാട്ടര്‍ ഫില്‍ട്ടര്‍"
(→Tulip Table Top) |
(→ഈ ലേഖനം മറ്റു ഭാഷകളില്‍) |
||
Line 67: | Line 67: | ||
===ഈ ലേഖനം മറ്റു ഭാഷകളില്‍=== | ===ഈ ലേഖനം മറ്റു ഭാഷകളില്‍=== | ||
[[துலிப் சிஃபான் நீர் வடிகட்டி|Tamil - தமிழ்]] | [[துலிப் சிஃபான் நீர் வடிகட்டி|Tamil - தமிழ்]] | ||
− | [[Tulip Siphon Water Filter| English]] | + | [[Tulip Siphon Water Filter|English]] |
Revision as of 09:31, 30 June 2014
ബേസിക് വാട്ടര്‍ നീഡ്‌സ് തുലിപ് സിഫോണ്‍, തുലിപ് ടേബിള്‍ ടോപ്, തുലിപ് ഗ്രൂപ്പ് ഫില്‍ട്ടര്‍ എന്നിങ്ങനെ മൂന്നു തരം ഫില്‍ട്ടറിംഗ് സാങ്കേതിക ഉപകരണങ്ങള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. ലളിതമായത്, വിലക്കുറവുള്ളത്, ലഭ്യമായത് എന്നിങ്ങനെ ബേസിക് വാട്ടര്‍ നീഡ്‌സിന്റെ അടിസ്ഥാന തത്വങ്ങളിലൂന്നിക്കൊണ്ടാണ് തുലിപ് സാങ്കേതികത രൂപകല്‍പ്പന ചെയ്ത്, നിര്‍മ്മിച്ച് വിപണനം ചെയ്യുന്നത്. തുലിപ് സാങ്കേതികതയുടെ കാര്യക്ഷമത നെതര്‍ലാന്റ്‌സില്‍ ഞങ്ങളുടെ പരീക്ഷണ ശാലകളിലും, കൂടാതെ പല വിദേശ രാഷ്ട്രങ്ങളിലും പരിശോധനകള്‍ക്കു വിധേയമാക്കി ഉറപ്പുവരുത്തിയിട്ടുണ്ട്.
Contents
തുലിപ് സിഫോണ്‍
വളരെ എളുപ്പത്തില്‍ വെള്ളം ശുദ്ധീകരിക്കാനും, സംഭരിക്കാനും ഉതകുന്ന പോര്‍ട്ടബിള്‍ വാട്ടര്‍ പ്യൂരിഫൈയറാണ് തുലിപ് സിഫോണ്‍. അടിയന്തിരാവശ്യങ്ങള്‍ക്കും, ദൈനംദിനാവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഫില്‍ട്ടറാണിത്. ഫില്‍ട്ടര്‍ ക്ലീന്‍ ചെയ്യുന്നത് എളുപ്പമാക്കാന്‍ ഇതിലുള്ള അതുല്യമായ ബാക്ക് വാഷ് സംവിധാനം സഹായകമായിരിക്കും. തുലിപ് സിഫോണ്‍ 7000 ലിറ്റര്‍ വരെയും നിലനില്‍്ക്കും. അതിനു ശേഷം കാന്‍ഡില്‍ പുനസ്ഥാപിച്ച് വീണ്ടും ഉപയോഗിക്കാവുന്നതാണ്.
സവിശേഷതകള്‍
- ബാക്ടീരിയ നിര്‍മ്മാര്‍ജ്ജനം: 99,995%
- കലക്കം ഇല്ലാതാക്കല്‍: 99%
- പ്രോട്ടോസോവ ഇല്ലാതാക്കല്‍: 99%
- ഫ്‌ളോ റേറ്റ് : മണിക്കൂറില്‍ 5 ലിറ്റര്‍
- കപ്പാസിറ്റി: 7,000 ലിറ്റര്‍
- ബാക്ക് വാഷ് : ഉണ്ട്
- വില - പ്രതി ലിറ്ററിന്: $0,002-$0,005
- ഉപയോഗം: വീട്ടുപയോഗത്തിനും, അത്യാവശ്യ സാഹചര്യങ്ങള്‍ക്കും അനുയോജ്യം
തുലിപ് ടേബിള്‍ ടോപ്
ബക്കറ്റ് വാട്ടര്‍ ഫില്‍ട്ടറും, ജലസംഭരണ സൗകര്യവും ഒരേ ഫില്‍ട്ടറില്‍ തന്നെ ലഭിക്കുന്ന തരത്തിലാണ് തുലിപ് ടേബിള്‍ ടോപ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശുദ്ധീകരിക്കാനുള്ള വെള്ളം മുകളിലെ ബക്കറ്റില്‍ നിറക്കണം. അത് തുലിപ് കേന്‍ഡിലുകള്‍ വഴി ഫില്‍ട്ടര്‍ ചെയ്ത് താഴെയുള്ള ബക്കറ്റിലെത്തും. താഴെയുള്ള ബക്കറ്റിലെത്തുന്ന ശുദ്ധജലം ഉടനെ തന്നെ എടുത്തുപയോഗിക്കാവുന്നതാണ്. താഴെയുള്ള ബക്കറ്റില്‍ വെള്ളം ആവശ്യമുള്ളത്ര സമയം സൂക്ഷിച്ചുവെക്കാനും കഴിയും. വൃത്തിയാക്കുന്നതിനുള്ള സ്‌ക്രബ് പേഡ് ലഭിക്കുന്നതാണ്. തുലിപ് ടേബിള്‍ ടോപ് 7000 ലിറ്റര്‍ വരെയും, അതിനു ശേഷം കാന്‍ഡില്‍ മാറ്റി സ്ഥാപിച്ച ശേഷവും ഉപയോഗിക്കാനാകും.
സവിശേഷതകള്‍
- ബാക്ടീരിയ നിര്‍മ്മാര്‍ജ്ജനം: 99.995%
- കലക്കം ഇല്ലാതാക്കല്‍: 99%
- പ്രോട്ടോസോവ ഇല്ലാതാക്കല്‍: 99%
- ഫ്‌ളോ റേറ്റ് - 1 കാന്‍ഡില്‍ - മണിക്കൂറില്‍ 3 ലിറ്റര്‍
- ഫ്‌ളോ റേറ്റ് - 3 കാന്‍ഡില്‍ - മണിക്കൂറില്‍ 9 ലിറ്റര്‍
- കപ്പാസിറ്റി: 7,000 ലിറ്റര്‍
- ബാക്ക് വാഷ് : ഇല്ല
- വില - പ്രതി ലിറ്ററിന്: $0,002-$0,005
- ഉപയോഗം: വീട്ടുപയോഗത്തിനും, സ്‌കൂളുകള്‍ക്കും അനുയോജ്യം
തുലിപ് ഗ്രൂപ്പ് ഫില്‍ട്ടര്‍
തുലിപ് ഗ്രൂപ്പ് ഫില്‍ട്ടറില്‍, ശുദ്ധീകരിക്കാനുള്ള വെള്ളം ഒരു ബക്കറ്റില്‍ നിറച്ച ശേഷം 3 തുലിപ് ഫില്‍ട്ടറുകള്‍ ഉപയോഗിച്ചാണ് ശുദ്ധീകരണം നടക്കുന്നത്. ഇതിലെ കാന്‍ഡിലുകള്‍ ഫാസ്റ്റ് ഫ്‌ളോ സാങ്കേതികത ഉപയോഗിക്കുന്നതിനാല്‍ മണിക്കൂറില്‍ 15 ലിറ്റര്‍ വരെ ഫ്‌ളോ ഉണ്ടായിരിക്കും. ശുദ്ധീകരിച്ച വെള്ളം ഉടനടി ഉപയോഗിക്കാവുന്നതാണ്. ശുദ്ധീകരിച്ച വെള്ളം പിന്നീടുള്ള ഉപയോഗത്തിനായി സൂക്ഷിച്ചു വെക്കാനും കഴിയും. ഫാസ്റ്റ് ഫ്‌ളോ മോഡലില്‍ ക്ലീനിംഗിനായി ബാക്ക് വാഷ് സംവിധാനവും ലഭ്യമാണ്.
സവിശേഷതകള്‍
- ബാക്ടീരിയ നിര്‍മ്മാര്‍ജ്ജനം: 99.995%
- കലക്കം ഇല്ലാതാക്കല്‍: 99%
- പ്രോട്ടോസോവ ഇല്ലാതാക്കല്‍ : 99%
- ഫ്‌ളോ റേറ്റ് - മണിക്കൂറില്‍ 15 ലിറ്റര്‍
- കപ്പാസിറ്റി: 21,000 ലിറ്റര്‍
- ബാക്ക് വാഷ് : ഇല്ല
- വില - പ്രതി ലിറ്ററിന്: $0,002-$0,005
- ഉപയോഗം: സ്‌കൂളുകള്‍ക്കും, സംഘങ്ങള്‍ക്കും
Contact BWN
HEAD OFFICE, THE NETHERLANDS
Leidsegracht 6
1016 CK
Amsterdam, Netherlands
Call: +31 85 488 47 52
ബേസിക് വാട്ടര്‍ നീഡ്‌സ് ഇന്ത്യ (പ്രൈ.ലി.)
പോണ്ടിച്ചേരി, തമിഴ് നാട്, ഇന്ത്യ
Call: +91 413 26 55 963