വെള്ളം കോരാനുള്ള തൊട്ടികളും കുട്ടകളും - പൊതുവായത്
From Akvopedia
തൊട്ടികളും കുട്ടകളും ഉപയോഗിച്ച് വെള്ളം കോരലില്‍ തൊട്ടി നിറയ്ക്കല്‍, ഉയര്‍ത്തല്‍, കാലിയാക്കല്‍ എന്നീ പ്രക്രിയകളാണടങ്ങുന്നത്. ലളിതമായ സാങ്കേതിക വിദ്യകളെ ആശ്രയിച്ചുള്ള ഇത്തരം ജലസേചന രീതികള്‍ പല നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ നിലവിലുണ്ടായിരുന്നു. കുറഞ്ഞ പരിശ്രമം കൊണ്ട് അതിവേഗം പ്രവര്‍ത്തിക്കുന്ന പലതരം പമ്പുകള്‍ ലഭ്യമാണ്, എന്നിരുന്നാലും അവയുടെ ചെലവും കൂടുതലാണ്. നവീന സാങ്കേതിക രീതികള്‍ ലഭ്യമല്ലാതെ വരുന്ന പക്ഷം ഇത്തരം ലളിതമായ ജലസേചന രീതികളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് ഉപയോഗപ്രദമായിരിക്കും.