ബിസിനസ് ഡെവലപ്‌മെന്റ് - മൈക്രോ ഫിനാന്‍സിങ്ങ്
ജലവിതരണത്തിന് നല്ലൊരു സമാന്തര മാര്‍ഗ്ഗമാണ് മഴവെള്ള സംഭരണം എന്ന അഭിപ്രായം പരക്കെ ഉണ്ടെങ്കിലും ഈ സംവിധാനത്തിനെതിരെ വിമര്‍ശനാത്മകമായ അഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്. മഴവെള്ള സംഭരണ സംവിധാനം തയ്യാറാക്കാന്‍, ദാരിദ്ര്യമനുഭവിക്കുന്ന ഗ്രാമീണര്‍ക്ക് താങ്ങാനാവുന്നതിലും കൂടുതല്‍ ചെലവു ചെയ്യേണ്ടി വരുന്നുവെന്നതാണ് അതില്‍ ഒരു പ്രധാന വിലയിരുത്തല്‍. ഒരു വികേന്ദ്രീകൃത ചെറുകിട ജലവിതരണ സംവിധാനമെന്ന നിലയില്‍ ഇതിനു വേണ്ടുന്ന പ്രാരംഭ ചെലവുകള്‍ താരതമ്യേന കൂടുതലാണ്. എന്നിരുന്നാലും ഈ സംവിധാനത്തിന്റെ ലൈഫ് സൈക്കിള്‍ കോസ്റ്റ്‌സ് (LCC) സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ ഈ വിലയിരുത്തല്‍ അത്ര ശരിയല്ലെന്നു മനസ്സിലാക്കാനാകും. ഉദാഹരണത്തിന് ഒരു മഴവെള്ള സംഭരണ ടാങ്ക് 20 വര്‍ഷം വരെ ഉപയോഗിക്കാവുന്നതാണ്. മഴവെള്ള സംഭരണം കൂടുതല്‍ വരുമാനത്തിനും, മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും അനുകൂല സാഹചര്യമൊരുക്കുന്നതോടൊപ്പം ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാക്കും. എല്‍.സി.സി. സ്ഥിതിവിവരക്കണക്കുകള്‍ ഇത്തരം ഉറപ്പുകള്‍ തന്നാല്‍പ്പോലും പ്രാരംഭ ചെലവുകള്‍ക്ക് മുതല്‍മുടക്കാന്‍ പലരും തയ്യാറാകുന്നില്ല.
ആവശ്യങ്ങളും പരിമിതികളും
നേപ്പാള്‍ , ബുര്‍ക്കിന ഫാസോ, സെനിഗള്‍ എന്നീ നാടുകളില്‍ മഴവെള്ള സംഭരണത്തിനായുള്ള ഫിനാന്‍സിംഗിനെക്കുറിച്ച് റെയിന്‍ ഫൗണ്ടേഷന്റെ (RAIN) അനുഭവങ്ങളാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം. ഈ അനുഭവങ്ങളെ മഴവെള്ള സംഭരണവും, മൈക്രോ ഫിനാന്‍സും, ബിസിനസ് ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ട മറ്റു സംരംഭങ്ങളുമായി താരതമ്യം ചെയ്യുകയാണിവിടെ. മഴവെള്ള പദ്ധതികളുടെ മാറിവരുന്ന സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും, സാധ്യതകളെക്കുറിച്ചും സര്‍ക്കാരേതര സംഘടനകള്‍ക്കും, മറ്റു ഗവേഷകര്‍ക്കും ഇത് സഹായകമായിരിക്കും.
വിവരണവും ഫലങ്ങളും
2010 മുതല്‍ നേപ്പാളില്‍ RAIN ഫൗണ്ടേഷന്‍ മഴവെള്ള സംഭരണത്തിനായുള്ള മൈക്രോ ക്രെഡിറ്റില്‍ 3 പൈലറ്റ് പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. മൈക്രോ ഫിനാന്‍സിംഗിനെക്കുറിച്ചുള്ള സാധ്യതാ പഠനം ബുര്‍ക്കിനാ ഫാസോയിലും, നേപ്പാളിലും നടത്തുകയുണ്ടായി. നേപ്പാളില്‍ RAIN -ന്റെ പാര്‍ട്ണര്‍ BSP-നേപ്പാള്‍ സബ്‌സിഡി തുക 25 ശതമാനം വരെ കുറയ്ക്കുന്നതില്‍ വിജയിച്ചു. പെട്ടെന്ന് ലഭ്യമാകുന്ന ഈ വായ്പകളുടെ ആദ്യ ഫലങ്ങള്‍ പ്രതീക്ഷക്കു വകനല്‍കുന്നതായിരുന്നു. 2012-ല്‍ WASTE ഇതെക്കുറിച്ച് വിശകലനം നടത്തിയപ്പോള്‍ മഴവെള്ള സംഭരണ പദ്ധതികള്‍ക്ക് മൈക്രോ ഫിനാന്‍സ് പദ്ധതികള്‍ തികച്ചും അനുയോജ്യമാണെന്നു കണ്ടു. ഇതിനും പുറമേ ആംസ്റ്റര്‍ഡാമിലെ വി.യു. യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥി നേപ്പാളില്‍ മഴവെള്ള സംഭരണത്തിനുള്ള മൈക്രോ ക്രെഡിറ്റിനെക്കുറിച്ച് കുറേക്കൂടെ സമഗ്രമായ ഗവേഷണം നടത്തുകയുണ്ടായി.
Based on this study, RAIN is currently developing a business plan (also see Sustainable Financing Tool) to upscale its activities in Nepal and introduce sustainable ways of financing rainwater harvesting in other country programmes. A short guide (2-3 pages) will be developed based on information from Nepal, Burkina and Senegal. It will showcase RAIN's activities in financing and create a platform for discussion and sharing practices on rainwater harvesting.
Contents
ഉദാഹരണങ്ങള്‍
- PDF: IRC Symposium 2010 Pumps, Pipes and Promises, Micro-credit and Rainwater Harvesting. By Saskia Nijhof, Bala Ram Shrestha. 2010
- സെനിഗള്‍ (വിവരങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ)
- ബുര്‍ക്കിന ഫാസോ (വിവരങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ)