Changes

സംഭരണ ടാങ്കുകള്‍
വെള്ളത്തിന്റെ ഒഴുക്ക് തടുത്തു നിര്‍ത്താനായി വിവിധ രീതികള്‍ അവലംബിക്കാവുന്നതാണ്. മേല്‍ക്കൂരയില്‍ നിന്നും, കല്ലുപാവിയ ഉപരിതലത്തില്‍ നിന്നും, നദീതടങ്ങളില്‍ നിന്നുമെല്ലാം വെള്ളം തടുത്തു നിര്‍ത്തി സംഭരിക്കാവുന്നതാണ്. ജലസംഭരണത്തിന് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗ്ഗം തറയില്‍ തന്നെ നിര്‍മ്മിക്കുന്ന സംഭരണികളാണ്, ഈ സംവിധാനം ഗ്രൗണ്ട് വാട്ടര്‍ റീചാര്‍ജ് എന്നറിയപ്പെടുന്നു. മഴവെള്ളം ഭൂമിക്കടിയിലേക്ക് അരിച്ചിറങ്ങാന്‍ വഴിയൊരുക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇത് ജലലഭ്യത വര്‍ധിപ്പിക്കുകയും, പിന്നീട് ആവശ്യമുള്ളപ്പോള്‍ പമ്പ് ചെയ്‌തെടുക്കാന്‍ വഴിയൊരുക്കുകയും ചെയ്യും. ഭൂമിയിലേക്ക് അരിച്ചിറങ്ങുന്ന വെള്ളം ഒരു പ്രദേശത്തെ വാട്ടര്‍ ടേബിള്‍ ഉയരാന്‍ സഹായിക്കുമോ അതോ വെള്ളം കൂടുതല്‍ വിസ്തൃതമായ പ്രദേശത്തേക്ക് പരക്കുമോ എന്നത് അതതു പ്രദേശത്തെ മണ്ണിന്റെ സവിശേഷതകള്‍ക്കനുസരിച്ച് വ്യത്യസ്തമായേക്കാം.
സംഭരണ ടാങ്കുകള്‍ ഉപയോഗിക്കുന്നപക്ഷം, അവ ഫെറോ സിമന്റ് അല്ലെങ്കില്‍ ബ്രിക്ക് സിമന്റ് കൊണ്ടു നിര്‍മ്മിക്കുന്നത് ചെലവു ചുരുക്കാന്‍ സഹായകമായിരിക്കും, മാത്രമല്ല അവ പ്രാദേശികമായി തന്നെ നിര്‍മ്മിക്കാനും എളുപ്പമായിരിക്കും. ഭൂമിക്കടിയില്‍ നിര്‍മ്മിക്കുന്ന നീര്‍ത്തൊട്ടി സിസ്റ്റേണ്‍ (cistern) എന്നറിയപ്പെടുന്നു. [[underground tank|ഭൂഗര്‍ഭ ടാങ്ക്‌]], [[ferro-cement Classical ferrocement tank|ഫെറോ സിമന്റ് ടാങ്ക്‌]], [[plastic-lined tank|പ്ലാസ്റ്റിക് ലൈന്‍ഡ് ടാങ്ക്‌]], മുതലായവയാണ് സാധാരണയായി കണ്ടു വരുന്ന ജലസംഭരണ ടാങ്കുകള്‍. വരള്‍ച്ചക്കാലത്തിന്റെ ദൈര്‍ഘ്യം, ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ്, ചെലവ് എന്നീ ഘടകങ്ങളാണ് ടാങ്കിന്റെ വലിപ്പം നിര്‍ണ്ണയിക്കുക. വലിയ ടാങ്ക് നിര്‍മ്മിക്കുന്നതിനും മുമ്പ് ആദ്യമേ ഒരു ചെറിയ ടാങ്ക് നിര്‍മ്മിച്ച് ഉപയോഗിക്കുന്നത് അഭികാമ്യമായിരിക്കും. സംഭരണ ടാങ്കുകളിലേക്ക് വെള്ളം പമ്പ് ചെയ്ത് നിറക്കുകയുമാകാം. ഭൂമിക്കടിയിലെ നീര്‍ത്തൊട്ടികളില്‍ നിന്നും വെള്ളം ഉയര്‍ത്തിയെടുക്കാനായി വിവിധ തരം പമ്പുകള്‍ നിലവിലുണ്ട്. ഉദാഹരണത്തിന്‌ [[rope pump|റോപ്പ് പമ്പ്‌]] അല്ലെങ്കില്‍ [[deep well pump|ഡീപ് വെല്‍ പമ്പ്‌]], എന്നിവ 30 മീറ്റര്‍ ഉയരം വരെ വെള്ളം ഉയര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നവയാണ്.
====വെള്ളം ശുദ്ധമായി സൂക്ഷിക്കല്‍====
Akvopedia-spade, akvouser, bureaucrat, emailconfirmed, staff, susana-working-group-1, susana-working-group-10, susana-working-group-11, susana-working-group-12, susana-working-group-2, susana-working-group-3, susana-working-group-4, susana-working-group-5, susana-working-group-6, susana-working-group-7, susana-working-group-8, susana-working-group-9, susana-working-group-susana-member, administrator, widget editor
30,949
edits