മഴവെള്ള സംഭരണം

From Akvopedia
Revision as of 22:47, 24 May 2017 by Winona (talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
English Français Español भारत മലയാളം தமிழ் Swahili 한국어 中國 Indonesia Japanese Russian

( Article on Rainwater Harvesting in Malayalam Language of India)

RAIN logo.jpg
Akvopedia logo.png

മഴവെള്ളത്തെ പ്രകൃതിദത്ത ജലസംഭരണികളിലോ, ടാങ്കുകളിലോ സംഭരിക്കുന്ന സാങ്കേതിക സമ്പ്രദായമാണ് മഴവെള്ള സംഭരണം. ഉപരിതലത്തിലൂടെ ഒഴുകിപ്പോകുന്ന മഴവെള്ളം ഭൂമിക്കടിയിലെ പാറക്കെട്ടുകളിലേക്ക് അരിച്ചുകടക്കുന്നതിനു മുമ്പായി സംഭരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.. മഴവെള്ളത്തെ മേല്‍ക്കൂരയില്‍ നിന്നും സംഭരിക്കുന്ന രീതിയില്‍, മേല്‍ക്കൂരയിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളത്തെ വീട്ടാവശ്യങ്ങള്‍ക്കും, കുടിവെള്ളത്തിനുമായി ലോഹ തകിടുകളോ, പ്ലാസ്റ്റിക് തകിടുകളോ ഉപയോഗിച്ച് തടുത്തു നിര്‍ത്തി സംഭരണിയിലേക്ക് വഴിതിരിച്ചു വിടും. ഇതിനായി ഇലകളോ, പുല്ലോ ഉപയോഗിക്കാറില്ല. ഇത്തരത്തില്‍ സംഭരിക്കുന്ന വെള്ളം കന്നുകാലികള്‍ക്കും, തോട്ടം നനക്കാനും, ജലസേചനത്തിനും ഉപയോഗിക്കാനാകും.

മഴവെള്ള സംഭരണത്തിന്റെ അവശ്യകതയെ കുറിക്കുന്ന മൂന്ന് ചോദ്യങ്ങള്‍:

എന്ത്‌: മഴവെള്ള സംഭരണത്തിലൂടെ ജല വിതരണവും, ഭക്ഷ്യോല്‍പ്പാദനവും, ഭക്ഷ്യസുരക്ഷയും മെച്ചപ്പെടും..

ആര്‌: വെള്ളത്തിനു ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മഴവെള്ള സംഭരണം ഒരു അനുഗ്രഹമായിരിക്കും.

എങ്ങനെ: മഴവെള്ള സംഭരണം മെച്ചപ്പെട്ട ജല വിതരണത്തിനും, ഭക്ഷ്യ സുരക്ഷക്കും വഴിതെളിക്കുക വഴി വരുമാന സാധ്യതകള്‍ മെച്ചപ്പെടുത്താനും സഹായിക്കും.


മഴവെള്ള സംഭരണ ഉപകരണങ്ങള്‍ - പദ്ധതി ആവിഷ്‌കരണത്തിനു അനുയോജ്യമായ ലളിതമായ രീതികള്‍
WUMP photo small.jpg
Nepal micro small.jpg
RWH barrel.jpg
Samsam image.png
3R (റീചാര്‍ജ്‌,
റീടെന്‍ഷന്‍ & റീയൂസ്‌)
ബിസിനസ് ഡെവലപ്‌മെന്റ്‌ -
മൈക്രോ ഫിനാന്‍സിംഗ്‌
വിവിധോപയോഗ
ജല സേവനങ്ങള്‍ (MUS)
SamSam മഴവെള്ള
സംഭരണ ടൂള്‍


മഴവെള്ള സംഭരണ സാങ്കേതിക സമ്പ്രദായങ്ങള്‍ - പ്രായോഗികത, ചെലവു തുടങ്ങിയവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍
Rainwater harvesting small.jpg
In situ2 small.jpg
Catchment dam small.jpg
Subsurface harvesting systems small.jpg
Fog collection small.jpg
മേല്‍ക്കൂരയില്‍
യഥാസ്ഥാനത്ത്‌
ഉപരിതല ജലം
ഭൂഗര്‍ഭജലം വീണ്ടെടുക്കല്‍
മഞ്ഞും മൂടല്‍മഞ്ഞും


മഴവെള്ള സംഭരണം പ്രാരംഭ പദ്ധതികള്‍ - 3R, MUS and sustainable financing പ്രോജക്ടുകള്‍
Salyan small.jpg
Salyan 2 small.jpg
Kajiado tank small.jpg
Rwambu spring small.jpg
Rwambu project small.jpg
സല്യാന്‍ ഡൈലേക്,
നേപ്പാള്‍
സല്യാന്‍ ജില്ല, നേപ്പാള്‍
കജിയാഡോ, കെനിയ -
3R and MUS
റവാമ്പു, ഉഗാണ്ട -
Clearwater Revival
റവാമ്പു, ഉഗാണ്ട
ഹില്‍സ്‌


ഇന്ത്യയിലെ മഴവെള്ള സംഭരണ പദ്ധതികള്‍

ചെന്നൈ മൈലാപ്പൂരില്‍ പ്രകൃതിസൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന ഒരു ക്ഷേത്രക്കുളം.

മഴവെള്ള സംഭരണം നിര്‍ബന്ധിത സേവനമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം തമിഴ്‌നാടാണ്. ചെന്നൈ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 50,000 മഴവെള്ള സംഭരണ സംവിധാനങ്ങളൊരുക്കുന്നതായി ചെന്നൈ നഗര മേയര്‍ 2014 മെയ് 30-ന് അറിയിച്ചു.[1]

തമിഴ്‌നാട് സംസ്ഥാനത്തില്‍ മാത്രം ഏകദേശം 4,000 ക്ഷേത്രക്കുളങ്ങള്‍ ഉണ്ട്. ഈ കുളങ്ങളെല്ലാം തന്നെ ഭൂഗര്‍ഭജല സമ്പത്ത് നിലനിര്‍ത്താന്‍ സഹായിക്കുന്ന ജലസംഭരണികളായി വര്‍ത്തിക്കുന്നു. കാലക്രമേണ വേണ്ടത്ര ശ്രദ്ധ പതിയാത്തതിനാല്‍ പല കുളങ്ങളിലും മണ്ണും മറ്റു മാലിന്യങ്ങളും അടിഞ്ഞു കൂടി ഇവയില്‍ പലതും ജീര്‍ണ്ണോദ്ധാരണം ചെയ്യേണ്ട നിലയിലാണുള്ളത്.

ജലവിതരണത്തിന്റെ ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സികളും, സ്വയംസന്നദ്ധ സംഘടനകളും ഇത്തരം കുളങ്ങള്‍ നന്നാക്കിയെടുത്ത് മഴവെള്ള സംഭരണത്തിന് അനുയോജ്യമായ തരത്തില്‍ മാറ്റിയെടുക്കാന്‍ തീരുമാനമായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ജോലികള്‍ ഇപ്പോള്‍ നടന്നു വരികയാണ്. [2]

മഴവെള്ള സംഭരണം - പുറത്തേക്കുള്ള കണ്ണികള്‍


പ്രായോഗിക അനുഭവങ്ങള്‍

മഴവെള്ള സംഭരണ രീതികള്‍ അനുവര്‍ത്തിക്കുന്ന ചില പ്രോജക്ടുകളാണിവ.. പ്രൊജക്ട് ലിസ്റ്റിംഗ്‌ Really Simple Reporting (RSR) on Akvo.org.


Akvorsr logo lite.png
Akvorsr logo lite.png
RSR Project 790
ബംഗ്ലാദേശിലെ ഗ്രാമ പ്രദേശങ്ങളിലെ WASH പ്രോഗ്രാം
RSR Project 427
Scale up of Sustainable Water Access
RSR Project 446
Etude technique d’avant-പ്രോജക്ട്‌
RSR Project 158
നിക്കോളാസ് സ്‌കൂള്‍ - എത്യോപ്യ
RSR Project 128
ഫയാകോ - സെനിഗള്‍
Akvorsr logo lite.png
Akvorsr logo lite.png
RSR Project 398
മഴവെള്ള സംഭരണം - കപ്പാസിറ്റി സെന്റര്‍
RSR Project 533
Support on WASH - in Miyo woreda
RSR Project 459
Upscaling CLTS for Healthy Communities
RSR Project 456
Partnership in WASH services delivery
RSR Project 462
Northern Region WASH Programme
Akvorsr logo lite.png
Akvorsr logo lite.png
RSR Project 440
മഴവെള്ള സംഭരണ ബോധവല്‍ക്കരണം
RSR Project 439
ചതുപ്പുനില നിര്‍വഹണവും, ജലസംഭരണവും
RSR Project 545
മഴവെള്ള സംഭരണം - നേപ്പാള്‍
RSR Project 403
മഴവെള്ള സംഭരണം - കെനിയ
RSR Project 840
മഴവെള്ള സംഭരണം - ഗിനി ബിസാവു 2


കൃതജ്ഞത

RAIN logo.jpg

ഈ താളില്‍ കൊടുത്തിരിക്കുന്ന വിവിധ വിവരങ്ങള്‍ക്ക് കടപ്പാട്‌ Rainwater Harvesting Implementation Network.

മഴവെള്ളം സംഭരിക്കുക വഴി, വികസ്വര രാജ്യങ്ങളിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, ജലലഭ്യത ഉറപ്പു വരുത്താനായി പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര ശൃംഖലയാണ്‌ RAIN.

2003 ഡിസംബറില്‍ ആരംഭിച്ച RAIN പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ചെറുകിട മഴവെള്ള സംഭരണ പദ്ധതികളിലാണ്. ആഗോള തലത്തില്‍ മഴവെള്ള സംഭരണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിലും ശ്രദ്ധ പതിപ്പിക്കുന്ന ഈ സംരംഭം പ്രാദേശിക പദ്ധതികള്‍ക്ക് വേണ്ടുന്ന വിവരങ്ങളും എത്തിച്ചു കൊടുക്കുന്നുണ്ട്.